Think different-ly (തിങ്ക് ഡിഫറന്‍റ്- ലി)

Great people talk about ideas; Average people talk about things; Small people talk about other people.

Sports ... Interesting

Sachin Tendulkar 100 Hundreds 100 - 100۔ Ton of Tons , Sachin gets his ton of tons. 100th century





വിഖ്യാത വോളിബോള്‍ താരം ജിമ്മി ജോര്‍ജ്ജിന്റെ സുപ്രധാനമത്സരം യുട്യൂബില്‍. വോളിബോളില്‍ ഇന്ത്യ അവസാനമായി ഏഷ്യാഡില്‍ മെഡല്‍ നേടിയത് 1986 സോള്‍ ഏഷ്യാഡിലാണ്. അന്ന് ജപ്പാനെ തോല്‍പ്പിച്ചാണ് ഇന്ത്യ മെഡല്‍ നേടിയത്. ആ തീപാറുന്ന പോരാട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ജിമ്മിയുടെ സഹോദരന്‍ സെബാസ്റ്റിയന് കൊറിയയിലെ വോളിബോള്‍ കോച്ചാണ് വീഡിയോ അയച്ചുകൊടുത്തത്. ഫേസ് ബുക്ക് വഴിയാണ് കൊറിയന്‍ കോച്ചും സെബാസ്റ്റിയന്‍ ജോര്‍ജ്ജും പരിചയപ്പെട്ടത്. ജിമ്മിക്കെതിരെ കോറിയന്‍ ടീമിലും ജിമ്മിക്കൊപ്പം ഇറ്റലിയിലും കളിച്ചിട്ടുള്ള അദ്ദേഹം ജിമ്മി ജോര്‍ജ്ജിന്റെ ആരാധകന്‍ കൂടിയാണ്. കളിയുടെ പൂര്‍ണ്ണരൂപം ദക്ഷിണ കൊറിയയുടെ ഏഷ്യാഡ് ആര്‍ക്കൈവ്‌സില്‍ നിന്നും തപ്പിയെടുത്ത് കൊറിയന്‍ കോച്ച് ജിമ്മിയുടെ സഹോദരന് അയച്ചുകൊടുക്കുകയായിരുന്നു. പിന്നീട്, സെബാസ്റ്റ്യന്‍ ജോര്‍ജ്ജ് തനിക്കു ലഭിച്ച ദൃശ്യങ്ങള്‍ sebastiangeorge2 എന്ന യുട്യൂബ് അക്കൗണ്ടിലേക്ക് വിവിധ വീഡിയോകളായി കയറ്റി. ഈ യുട്യൂബ് ചാനലിലെ 29 വീഡിയോകളില്‍ മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ഇപ്പോഴും ജിമ്മിജോര്‍ജ്ജ് നിറഞ്ഞു കളിക്കുന്നു in 1986,Seol Asian games Jimmy george came from italy to participate in the seoul asian games. india could win bronce by defeating japan. This match was the last appearance of jimmy for india. [link]


Chinese Women Volleyball TianJin vs Army (16 swithes rally)

No comments:

Post a Comment